Site icon Malayalam News Live

മുക്കുപണ്ടം പണയംവെച്ച് അഞ്ച് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റില്‍; സംഭവം ആറ്റിങ്ങലിൽ

തിരുവനന്തപുരം ആറ്റിങ്ങലില്‍ മുക്കുപണ്ടം പണയംവെച്ച് അഞ്ചുലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേശി ശാലിനിയാണ് അറസ്റ്റിലായത്. 69 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി 5,74,000 രൂപയാണ് യുവതി കൈക്കലാക്കിയത്. ‘താഴെയില്‍ നിധി ലിമിറ്റഡ്’ എന്ന സ്ഥാപനത്തില്‍ 2025 ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുളള കാലയളവിലാണ് യുവതി തട്ടിപ്പ് നടത്തിയത്. പ്രാഥമിക പരിശോധനയിൽ ശാലിനി നൽകിയത് മുക്കുപണ്ടമാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പണയപ്പെടുത്തിയത് മറ്റൊരാള്‍ നല്‍കിയ ആഭരണമാണെന്നും വ്യാജമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതില്‍ അന്വേഷണം നടക്കുകയാണ്.

Exit mobile version