Site icon Malayalam News Live

മകന്റെ വിവാഹ ഒരുക്കങ്ങള്‍ക്കിടെ അച്ഛന് നെഞ്ച് വേദന; 62കാരൻ കുഴഞ്ഞ് വീണ് മരിച്ചു

മണ്ണഞ്ചേരി: മകന്റെ വിവാഹ ഒരുക്കങ്ങള്‍ക്കിടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു.

മണ്ണഞ്ചേരി പഞ്ചായത്ത് 17ാം വാർഡ് ശിവ നിവാസ്- നരിയില്‍ ശിവപ്രസാദാണ് (ശിവൻ – 62) ഇന്ന് പുലർച്ചെ കുഴഞ്ഞ് വീണ് മരിച്ചത്.

ഇളയ മകൻ ചെങ്ങന്നൂർ ട്രഷറി ജീവനക്കാരനായ ഹരിപ്രസാദിന്റെ ഞായറാഴ്ച നടക്കുന്ന വിവാഹത്തിന്റെ ഒരുക്കങ്ങളിലായിരുന്നു ശിവപ്രസാദ്.

പുലർച്ചെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി.

Exit mobile version