Site icon Malayalam News Live

ഫാക്ടില്‍ ക്ലര്‍ക്ക് റിക്രൂട്ട്‌മെന്റ്; 25,000 രൂപ തുടക്ക ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം

കൊച്ചി: ഫെര്‍ട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (FACT) ല്‍ ജോലി നേടാന്‍ അവസരം. ക്ലര്‍ക്ക് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്.

ഫിക്‌സഡ് ടെനര്‍ കോണ്‍ട്രാക്‌ട് (അഡ്‌ഹോക്) അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. താല്‍പര്യമുള്ളവര്‍ക്ക് മെയ് 20ന് മുന്‍പായി അപേക്ഷ നല്‍കാം.

തസ്തിക & ഒഴിവ്

ഫെര്‍ട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡില്‍ ക്ലര്‍ക്ക്. രണ്ട് വര്‍ഷത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തിലാണ് തുടക്കത്തില്‍ നിയമനം. പിന്നീട് ഇത് നീട്ടി നല്‍കാന്‍ സാധ്യതയുണ്ട്.

പ്രായപരിധി

26 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാര്‍ഥികള്‍ 01.05.1999നും 30.04.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് മാനദണ്ഡപ്രകാരമുള്ള വയസിളവ് ബാധകം.

യോഗ്യത

ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയിരിക്കണം.

ഫുള്‍ ടൈം റെഗുലര്‍ കോഴ്‌സായി പഠിച്ചിരിക്കണം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തുടക്ക ശമ്പളമായി 25,000 രൂപ ലഭിക്കും.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഫാക്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഓണ്‍ലൈനായി അപേക്ഷ നല്‍കുക. ഫാക്ടിന്റെ വെബ്‌സൈറ്റിലെ കരിയര്‍ ലിങ്കില്‍ കയറി ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കുക. അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി മെയ് 20.

Exit mobile version