Site icon Malayalam News Live

നിലയ്ക്കലില്‍ ഡ്യൂട്ടി ചെയ്യുന്ന കുറവിലങ്ങാട് എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ മദ്യലഹരിയില്‍; ആശുപത്രിയിലേക്ക് പോയ കുടുംബത്തോട് തട്ടിക്കയറി: അറസ്റ്റ് ചെയ്ത് പോലീസ്

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ മദ്യപിച്ച്‌ ലക്കുകെട്ട് ഓട്ടോറിക്ഷ യാത്രക്കാരെ അസഭ്യം പറഞ്ഞുവെന്ന പരാതിയില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

കോട്ടയം കുറവിലങ്ങാട് എക്സൈസ് റെയിഞ്ച് ഓഫീസില്‍ നിന്നും നിലക്കലില്‍ ഡ്യൂട്ടി ചെയ്തു വന്നിരുന്ന അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ അജിമോനെതിരേയാണ് നിലയ്ക്കല്‍ പോലീസ് കേസെടുത്തത്.

ഇന്നലെ രാത്രി 8.15 ന് നിലയ്ക്കല്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമായിരുന്നു സംഭവം. ഓട്ടോറിക്ഷയില്‍ നിലയ്ക്കല്‍ ഹോസ്പിറ്റലിലേക്ക് പോവുകയായിരുന്ന തുലാപ്പള്ളി സ്വദേശികളായ കുടുംബത്തോടാണ് മദ്യലഹരിയില്‍ ഇയാള്‍ കയര്‍ക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തത്.

നിലയ്ക്കല്‍ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ പരിശോധന നടത്തി. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.

Exit mobile version