Site icon Malayalam News Live

ഹയ‍‍‌ര്‍ സെക്കൻഡറി പരീക്ഷാ ഫലം മേയ് 26ന്, വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും

തിരുവനന്തപുരം: ഹയർസെക്കൻഡറി ഫലം മെയ് 26 ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നു മണിക്ക് മന്ത്രി എൻ.ഷംസുദീനാണ് ഫലം പ്രഖ്യാപിക്കുക.

 

ഈ 22 ന് പ്രഖ്യാപിക്കുന്നതിനാണ് തീരുമാനിച്ചിരുന്നത്. പിന്നീടത് 26 ലേക്ക് മാറ്റുകയായിരുന്നു. മന്ത്രിയുടെ അഭാവത്തില്‍ വകുപ്പ് സെക്രട്ടറിയാണ് എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചത്.

ഫലപ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ results.Kerala.gov.in, results.kite.kerala.gov.in എന്നിവയിലൂടെ ഫലം പരിശോധിക്കാവുന്നതാണ്.

Exit mobile version