Site icon Malayalam News Live

ഏറ്റുമാനൂരിൽ മോഷണ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ പോലീസിന്റെ പിടിയിൽ

ഏറ്റുമാനൂർ : മോഷണ കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി.

കൈപ്പുഴ മുണ്ടയ്ക്കൽ വീട്ടിൽ എം.സി കുര്യൻ (62) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

2016 ഏപ്രിൽ 31- ആം തീയതി ആനമല സെന്റ് ജൂഡ് പള്ളിയുടെ നേർച്ചപ്പെട്ടി കുത്തി തുറന്ന് പണം മോഷ്ടിച്ച കേസിൽ ഏറ്റുമാനൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽ പോവുകയും ചെയ്തു.

ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.ഐ സൈജു.കെ, സി.പി.ഓ മാരായ സജി പി.സി, ഡെന്നി പി.ജോയ്, അജിത്ത് എം.വിജയൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Exit mobile version