Site icon Malayalam News Live

കോട്ടയം ഏറ്റുമാനൂരിൽ വില്പനക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ; ഇയാളിൽ നിന്ന് 4.5ഗ്രാം ബ്രൗൺഷുഗറും വില്പന നടത്തി ലഭിച്ച പണവും പിടിച്ചെടുത്തു

കോട്ടയം: ഏറ്റുമാനൂർ പ്രാവട്ടം ഭാഗത്ത് നിന്നും 4.5 ഗ്രാം ബ്രൗൺഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ.

പശ്ചിമബംഗാൾ ഉത്തർ ദിനജ്പൂർ സ്വദേശി ഇല്യാസ് അലി, (35/25 ) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് പിടികൂടിയത്.

മെയ്യ് മൂന്നിന് വൈകിട്ട് പെട്രോളിങ് നടത്തി നീണ്ടൂർ പ്രാവട്ടം ഭാഗത്ത്‌ എത്തിയ പോലീസ് ജീപ്പ് കണ്ട് പരിഭ്രമിച്ച് ഓടിപ്പോകാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടി നടത്തിയ പരിശോധനയിലാണ്
ഇയാളിൽ നിന്നും വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച ബ്രൗൺ ഷുഗറും, വിൽപ്പന നടത്തി സമ്പാദിച്ച പണവും, മൊബൈൽ ഫോണും പിടിച്ചെടുത്തത്.

ഏറ്റുമാനൂർ എസ് എച്ച് ഒ അൻസലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ അഖിൽദേവ്, വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, സൈഫുദീൻ, സെബാസ്റ്റ്യൻ, എച്ച് ജി സാബു എന്നീവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

 

Exit mobile version