Site icon Malayalam News Live

എരുമേലിയിൽ ബസ്സിനുള്ളിൽ പെൺകുട്ടിയോട് അതിക്രമം: യുവാവ് അറസ്റ്റിൽ

എരുമേലി : ബസ് യാത്രയ്ക്കിടയിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

പത്തനംതിട്ട മല്ലപ്പള്ളി തുരുത്തിക്കാട് ഭാഗത്ത് കൊല്ലം പറമ്പിൽ വീട്ടിൽ മനോജ് (35) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടുകൂടി എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ്സിൽ വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയോട് ബസ്സിനുള്ളില്‍ വച്ച് അപമര്യാദയായി സംസാരിക്കുകയും, തോളിലും കയ്യിലും കടന്നുപിടിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ പിടികൂടുകയുമായിരുന്നു.

എരുമേലി സ്റ്റേഷൻ എസ്.ഐ ശാന്തി കെ. ബാബു, എസ്.ഐ സുനിൽകുമാർ ,എ.എസ്.ഐ.മാരായ സിബിമോൻ,ടൈലി മോൾ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

Exit mobile version