Site icon Malayalam News Live

തൃശൂർ എരുമപ്പെട്ടിയിൽ വയോധികയെ കടിച്ചു കൊന്ന നായയെ പിടികൂടി; ആക്രമണമുണ്ടായത് ഇന്നലെ

തൃശ്ശൂർ എരുമപ്പെട്ടിയിൽ വയോധികയെ കടിച്ചു കൊന്ന നായയെ പിടികൂടി. ഇന്നലെ രാത്രിയോടെ നാട്ടുകാരുടെ നേത്യത്വത്തിലാണ് നായയെ പിടികൂടിയത്. പ്രദേശത്ത് മുഴുവൻ തെരുവ് നായകളുടെ ശല്യമുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. പിടികൂടിയ നായയെ വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വീടിനകത്ത് കിടക്കുന്ന വയോധികയ്ക്ക് നേരെയാണ് ഇന്നലെ നായയുടെ ക്രൂരമായ ആക്രമണമുണ്ടായത്. 84കാരിയായ കാർത്യായനിയാണ് ആക്രമണത്തിൽ മരിച്ചത്. മുഖത്തും ശരീരമാസകലവും കടിയേറ്റു. ഇവരുടെ മകന്‍ മണി സന്ധ്യയോടെ ഇവര്‍ക്ക് ഭക്ഷണവുമായി എത്തിയപ്പോഴാണ് വയോധിക രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി കണ്ടത്. ഇവരുടെ മാനസികാസ്വാസ്ഥ്യമുള്ള മറ്റൊരു മകന്‍ ദേവദാസിനും നായയുടെ പരുക്കേറ്റു. 60 വയസുകാരനായ ഇയാള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. രണ്ട് വര്‍ഷം മുമ്പ് വീണ് എല്ലുപൊട്ടിയതിനെ തുടര്‍ന്നാണ് കാര്‍ത്ത്യായിനി കിടപ്പിലായത്. നായയുടെ ആക്രമണം നടക്കുമ്പോള്‍ വയോധികയുടെ വീട്ടിലും പരിസരത്തും മറ്റാരുമുണ്ടായിരുന്നില്ല. ഈ നായ മറ്റ് വളര്‍ത്ത് നായ്ക്കളേയും ആളുകളേയും കടിച്ചതായി നാട്ടുകാര്‍ സംശയിക്കുന്നുണ്ട്.

Exit mobile version