എറണാകുളം : പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് രാമമംഗലം പോലീസ് സ്റ്റേഷനിലെ സിപിഒ ബിജു. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ബിജുവിനെ ഇന്ന് രാവിലെ 9:30 യോടെ രാമമംഗലത്തെ സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
രാവിലെ ആയിട്ടും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് ബിജുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
തുടർന്ന് പോലീസ് എത്തുകയും മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
എന്താണ് ആത്മഹത്യക്ക് പിന്നിലെ കാരണമെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
