Site icon Malayalam News Live

കൂത്താട്ടുകുളത്ത് കിടപ്പുമുറിയില്‍ മൂര്‍ഖൻ പാമ്പ്; കട്ടിലിന് മുകളില്‍ കയറി പ്ലസ് ടു വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എറണാകുളം: കൂത്താട്ടുകുളത്ത് കിടപ്പുമുറിയില്‍ അപ്രതീക്ഷിതമായി എത്തിയ മൂർഖൻ പാമ്പിന്റെ കടിയേല്‍ക്കാതെ പ്ലസ് ടു വിദ്യാർത്ഥിനി അത്ഭുമംഗലത്ത് താഴം പനയക്കുന്നേല്‍ പ്രസാദിന്റെ മകള്‍ ശ്രീനന്ദനയാണ് തലനാരിഴയ്ക്ക് അപകടത്തില്‍ നിന്ന് മോചിതയായത്. മുറിയില്‍ നില്‍ക്കുകയായിരുന്ന ശ്രീനന്ദനയുടെ അരികിലേക്ക് പാമ്പ് ഇഴഞ്ഞെത്തുകയായിരുന്നു.

 

പെട്ടെന്ന് പാമ്പിനെ ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി ഉടൻ തന്നെ കട്ടിലിന് മുകളിലേക്ക് കയറിയതോടെയാണ് വലിയൊരു അപകടം ഒഴിവായത്. പിന്നീട് വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പിനെ പിടികൂടി.

 

അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാമ്പുകടി ഏല്‍ക്കുന്ന സംഭവങ്ങള്‍ വർധിക്കുകയാണ്. ഇടുക്കിയില്‍ 14 വയസ്സുകാരൻ അജയ്ക്കും രാജകുമാരി സ്വദേശി പോള്‍സണും പാമ്പുകടിയേറ്റു.

 

വെള്ളിക്കെട്ടൻ ഇനത്തില്‍പ്പെട്ട പാമ്പാണ് ഇരുവരെയും കടിച്ചതെന്ന് കരുതുന്നു. ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കോട്ടയം പാലായില്‍ രാമപുരം സ്വദേശി അനിത ബാബുവിനും പാമ്പുകടിയേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു.

 

കോഴിക്കോട് കാരശ്ശേരിയില്‍ കിണറ്റില്‍ നിന്ന് വെള്ളം കോരുന്നതിനിടെ കപ്പിയില്‍ പാമ്പിനെ കണ്ട വീട്ടമ്മ ഭാഗ്യം കൊണ്ടാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. കണ്ണൂർ ചെറുപുഴയില്‍ വിറകുപുരയിലെത്തിയ മൂർഖനെയും, കണ്ണൂർ നഗരത്തിലെ അഹമ്മദിയ പള്ളിയില്‍ കൈ കഴുകുന്ന ഇടത്ത് കണ്ടെത്തിയ മൂർഖനെയും സ്നേക്ക് റെസ്ക്യൂവർമാർ പിടികൂടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

 

സംസ്ഥാനത്തുടനീളം പാമ്പ് ശല്യം രൂക്ഷമാകുന്നത് ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.തകരമായി രക്ഷപ്പെട്ടു.

Exit mobile version