Site icon Malayalam News Live

കോട്ടയം ഈരാറ്റുപേട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ഈരാറ്റുപേട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഈരാറ്റുപേട്ട അരുവിത്തുറ ഭാഗത്ത് തൂങ്ങംപറമ്പിൽ വീട്ടിൽ സാദിഖ് എന്ന് വിളിക്കുന്ന അൻവർ ഈസ്സാ (26) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഈരാറ്റുപേട്ടയിലെ ഹാളിൽ വച്ച് നടന്ന വ്യാപാരോത്സവത്തിന് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ അപമര്യാദയായി പെരുമാറുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയുമായിരുന്നു.

പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ സുബ്രഹ്മണ്യൻ പി.എസ്സിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Exit mobile version