Site icon Malayalam News Live

കോട്ടയം ഈരാറ്റുപേട്ടയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ഈരാറ്റുപേട്ട: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കൊണ്ടൂർ, പൂവത്തോട്, അമ്പാറനിരപ്പ് ഭാഗത്ത് കൊട്ടാരത്തിൽത്താഴെ വീട്ടിൽ ഇമ്മാനുവെൽ (24) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മേലുകാവ് സ്റ്റേഷൻ എസ്.എച്ച്.ഓ ഉമറുൽ ഫാറൂഖ് എം.ടി, എസ്.ഐ വിഷ്ണു വി.വി, എ.എസ്.ഐ മാരായ തങ്കമ്മ കെ.എ, ജിനു കെ.ആർ, സി.പി.ഓ അനീഷ് കെ.സി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Exit mobile version