Site icon Malayalam News Live

കോട്ടയം ഈരാറ്റുപേട്ടയിൽ പോക്സോ കേസിൽ പീരുമേട് സ്വദേശി അറസ്റ്റിൽ

ഈരാറ്റുപേട്ട: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

പീരുമേട് എലപ്പാറ ഗ്ലെൻമേരി ഭാഗത്ത് ചൂരവേലിൽ വീട്ടിൽ എബിൻ സി.എ (20) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടി കൂടുകയുമായിരുന്നു.

ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ ഉമറുൾ ഫറൂഖ് എം.റ്റി യുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Exit mobile version