Site icon Malayalam News Live

രാവിലെയുള്ള ക്ഷീണം അകറ്റാനും പെട്ടെന്ന് ഊർജ്ജം ലഭിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങള്‍

രാവിലെ എഴുന്നേറ്റാന്‍ നല്ല ക്ഷീണവും ഒട്ടും എനര്‍ജിയില്ലെന്നും തോന്നുന്നുണ്ടോ? പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം.

ഭക്ഷണത്തിലൂടെ കൃത്യമായ ഊർജ്ജം ലഭിക്കാത്തത് കൊണ്ടുള്ള ഊര്‍ജ്ജക്കുറവ് അകറ്റാന്‍ ഡയറ്റില്‍ ഏറെ ശ്രദ്ധ വേണം.
അത്തരത്തില്‍ ഊർജ്ജം നൽകുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. വാഴപ്പഴം

കാര്‍ബോഹൈട്രേറ്റിന്‍റെ മികച്ച ഉറവിടമായ വാഴപ്പഴം രാവിലെ കഴിക്കുന്നത് ശരീരത്തിന് നല്ല ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും.

2. മുട്ട 

പ്രോട്ടീനും അമിനോ ആസിഡും ധാരാളം അടങ്ങിയ മുട്ട ഒരെണ്ണം വീതം പ്രാതലിന് ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും.

3. ഓട്സ് 

പ്രാതലിന് ഓട്സ് കഴിക്കുന്നതും ഏറെ നല്ലതാണ്. കാര്‍ബോഹൈട്രേറ്റും ഫൈബറുമുള്ള ഓട്സ്  ശരീരത്തിന് വേണ്ട ഊര്‍‌ജ്ജം ലഭിക്കാന്‍ സഹായിക്കും.

4. പയറുവര്‍ഗങ്ങള്‍

പ്രോട്ടീനും അയേണും വിറ്റാമിനുകളും അടങ്ങിയ പയറുവര്‍ഗങ്ങളും ശരീരത്തിന് വേണ്ട ഊര്‍‌ജ്ജം ലഭിക്കാന്‍ സഹായിക്കും.

5. ഈന്തപ്പഴം 

വിറ്റാമിനുകളും ധാതുക്കളും ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഈന്തപ്പഴം രണ്ട് എണ്ണം വീതം രാവിലെ കഴിക്കുന്നതും ശരീരത്തിന് വേണ്ട എന്‍ര്‍ജി ലഭിക്കാന്‍ ഗുണം ചെയ്യും.

6.  കറുത്ത ഉണക്കമുന്തിരി 

ഗ്ലൂക്കോസ്, ഫ്രക്ടോസ് തുടങ്ങിയ പ്രകൃതിദത്ത പഞ്ചസാരകൾ അടങ്ങിയതാണ് കറുത്ത ഉണക്കമുന്തിരിയിൽ. ഇത് പെട്ടെന്നുള്ള ഊർജ്ജം നൽകാന്‍ സഹായിക്കുന്നു. കൂടാതെ ഉണക്കമുന്തിരിയില്‍ അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് വിളര്‍ച്ചയെ തടയാനും അതുമൂലമുള്ള ക്ഷീണത്തെ അകറ്റാനും ഗുണം ചെയ്യും.

7. നട്സ്  

പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അയേണും ഫൈബറും വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡും  അടങ്ങിയ നട്സ് പ്രാതലിന് ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് വേണ്ട ഊര്‍‌ജ്ജം  ലഭിക്കാന്‍ സഹായിക്കും. ഇതിനായി ബദാം, വാള്‍നട്സ്, അണ്ടിപ്പരിപ്പ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Exit mobile version