Site icon Malayalam News Live

2025ൽ അത് സംഭവിക്കും; അനേകം സംഭവങ്ങൾ പ്രവചിച്ച ബാബ വം​ഗയുടെ പുതിയ പ്രവചനം; മനുഷ്യത്വത്തിന്റെ അന്ത്യം 2025ൽ ആരംഭിക്കും, വലിയ തോതിൽ ആളുകൾ മരണപ്പെടും, 2130 -ഓടെ മനുഷ്യരാശി അന്യഗ്രഹങ്ങളുമായി സമ്പർക്കം പുലർത്തും, 3797 ആകുമ്പോഴേക്കും ഭൂമി നശിക്കും, 5079ൽ ലോകാവസാനം

ഭാവിയെ കുറിച്ചുള്ള പ്രവചനങ്ങളിലൂടെ ലോകമെങ്ങും അറിയപ്പെട്ട ആളാണ് നോസ്ട്രഡാമസ്. ചരിത്രത്തെ പലതരത്തിൽ സ്വാധീനിച്ച അനേകം സംഭവങ്ങൾ നോസ്ട്രഡാമസ് പ്രവചിച്ചു എന്ന് പറയുന്നു. അതുപോലെ പ്രവചിക്കുന്ന ഒരാളെ ലോകം പിന്നെ കണ്ടിട്ടില്ല.

എന്നാൽ, ചിലയാളുകൾ പ്രവചനങ്ങൾ നടത്താറുണ്ട്. അതിൽ പലതും നടന്നു എന്നും അവകാശപ്പെടുന്നുണ്ട്. അതിലൊരാളാണ് ബാബ വം​ഗ. ‘ബാൽക്കൻസിലെ നോസ്‌ട്രഡാമസ്’ എന്നാണ് ഇവർ അറിയപ്പെടുന്നത്.

നിരവധി കാര്യങ്ങൾ നേരത്തെ ബാബ വം​ഗ പ്രവചിച്ചിട്ടുണ്ട് എന്ന് പറയുന്നു. ഇപ്പോഴിതാ 2005നെ സംബന്ധിച്ച് ബാബ വം​ഗ നടത്തിയെന്ന് പറയുന്ന പ്രവചനമാണ് ശ്രദ്ധിക്കപ്പെടുന്നത്. മനുഷ്യത്വത്തിന്റെ അന്ത്യം 2025 ൽ ആരംഭിക്കുമെന്നാണ് ബാബ വം​ഗ പ്രവചിച്ചത്.

ബാബ വം​ഗയുടെ പ്രവചനമനുസരിച്ച്, 5079 വരെ മനുഷ്യത്വം പൂര്‍ണ്ണമായി ഇവിടെ നിന്നും തുടച്ചുനീക്കപ്പെടില്ലെങ്കിലും, 2025 ൽ ആ മഹാദുരന്തം ആരംഭിക്കും. നമുക്ക് സങ്കല്പിക്കാനാവാത്ത വ്യാപ്തി അതിനുണ്ടാവുമെന്നും 2025ൽ യൂറോപ്പിലുണ്ടാകുന്ന ഒരു സംഘർഷം വലിയ തോതിൽ ആളുകൾ മരണപ്പെടാനും ജനസംഖ്യ കുറയാനും കാരണമാകുമെന്നും ഇവർ പ്രവചിച്ചിട്ടുണ്ടത്രെ.

1996ൽ 85 -ാമത്തെ വയസ്സിലാണ് ബാബ വം​ഗ മരിക്കുന്നത്. ഭാവിയെ കുറിച്ച് വേറെയും പ്രവചനങ്ങൾ ഇവർ നടത്തിയിട്ടുണ്ട്. മറ്റൊരു രസകരമായ പ്രവചനം 2130 -ഓടെ, മനുഷ്യരാശി അന്യഗ്രഹങ്ങളുമായി സമ്പർക്കം പുലർത്തുമെന്നതാണ്.

3797 ആകുമ്പോഴേക്കും ഭൂമി നശിപ്പിക്കപ്പെടുമെന്നും മനുഷ്യരാശി സൗരയൂഥത്തിനുള്ളിലെ മറ്റൊരു ഗ്രഹത്തിലേക്ക് നീങ്ങുമെന്നും അവർ പ്രവചിച്ചിട്ടുണ്ടത്രെ. 5079 ൽ ലോകം അവസാനിക്കുമെന്നും ബാബ വം​ഗ പ്രവചിച്ചിട്ടുണ്ട്.

Exit mobile version