Site icon Malayalam News Live

തുടര്‍ ചികിത്സയുടെ ആവശ്യമില്ല; നിസാര പരിക്ക് മാത്രം; പാലക്കാട് ട്രെയിൻ തട്ടി പരിക്കേറ്റ ആനയുടെ ആരോഗ്യ നിലയില്‍ പുരോഗതി

പാലക്കാട്: കൊട്ടേക്കാട്ടില്‍ ട്രെയിൻ തട്ടിയ ആനയ്ക്ക് നിസാര പരിക്ക് മാത്രമെയുള്ളുവെന്ന് വെറ്ററിനറി സർജന്‍.

ആനയുടെ വലത്തേ പിൻ കാലിന്‍റെ അറ്റത്താണ് ട്രെയിൻ തട്ടിയത്. തുടയെല്ല് പൊട്ടിയിട്ടില്ലെന്നും അതുക്കൊണ്ട് തുടർ ചികിത്സയുടെ ആവശ്യം നിലവിലില്ലെന്നും അധികൃതർ വ്യക്തമാക്കി.

ആനയെ ആഴം കുറഞ്ഞ ജലാശയത്തിലെത്തിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ കൊട്ടേക്കാട് റെയില്‍വെ സ്റ്റേഷന് സമീപത്ത് വെച്ചാണ് ട്രെയിൻ തട്ടി ആനയ്ക്ക് പരിക്കേറ്റത്. പിന്നീട് ആന കഞ്ചിക്കോട്- മലമ്പുഴ റോഡിലേക്ക് ഇറങ്ങിയത് കുറച്ചു നേരം പരിഭ്രാന്തി പരത്തി.

ആന കാട്ടിലേക്ക് കയറും വരെ ഈ വഴിയുള്ള ഗതാഗതം നിർത്തിവെച്ചിരുന്നു. ആനയെ ഇപ്പോഴും വനംവകു്പ് നിരീക്ഷിക്കുന്നുണ്ട്.

Exit mobile version