Site icon Malayalam News Live

സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറ്റില്‍ കാട്ടാന വീണു; രക്ഷപ്പെടുത്താന്‍ ശ്രമം

മലപ്പുറം: ഊര്‍ങ്ങാട്ടിരിയില്‍ കാട്ടാന കിണറ്റില്‍ വീണു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കൂരങ്കല്ല് സ്വദേശിയായ സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് ആന വീണത്.

വനംവകുപ്പും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന ഒരു പ്രദേശമാണിത്.

ഇന്നലെ രാത്രി ആനക്കൂട്ടം വന്നപ്പോള്‍ അതിലൊരു ആന കിണറ്റില്‍ വീണതെന്നാണ് നിഗമനം. കൃഷി ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുന്ന കിണറിന് ആള്‍മറയില്ല. കിണറ്റില്‍ അധികം വെള്ളവും ഇല്ലെന്നാണ് വിവരം.

Exit mobile version