Site icon Malayalam News Live

ചരിഞ്ഞ ആനയ്ക്ക് ഇൻഷുറൻസ് നിഷേധിക്കാൻ നിരത്തിയത് പല കാരണങ്ങള്‍; 4,50,000 രൂപ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

കോട്ടയം: ആനയ്ക്ക് ഇൻഷുറൻസ് പരിരക്ഷ നിഷേധിച്ചുവെന്ന പരാതിയില്‍ നഷ്ടപരിഹാരം നല്കാൻ ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ.

പോളിസി കാലയളവില്‍ ചരിഞ്ഞ ആനയ്ക്ക് ആണ് 4,50,000 രൂപ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവിട്ടിരിക്കുന്നത്. പാലാ പ്ലാശ്ശനാല്‍ സ്വദേശി ബെന്നി ആന്റണിയുടെ പരാതിയിലാണ് ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് കമ്മിഷൻ ഉത്തരവിട്ടത്.

ബെന്നിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന അനില്‍ ബാബു എന്ന ആന 2021 നവംബറിലാണ് ചരിഞ്ഞത്. ഈ കാലയളവില്‍ ന്യൂ ഇന്ത്യ അഷുറൻസ് കമ്ബനിയുടെ ഏറ്റുമാനൂർ ശാഖ വഴി 5,00,000 രൂപയുടെ എലഫെന്റ് ഇൻഷുറൻസ് സ്‌കീമില്‍ ആനയ്ക്കു പരിരക്ഷയുണ്ടായിരുന്നു.

എന്നാല്‍ ക്‌ളെയിമിനായി ഇൻഷുറൻസ് കമ്ബനിയെ സമീപിച്ചപ്പോള്‍ തടസ വാദങ്ങള്‍ ഉയർത്തി നിഷേധിച്ചു. ഇതേത്തുടുർന്നാണു ബെന്നി ആന്റണി കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിച്ചു പരാതി നല്‍കിയത്.

Exit mobile version