Site icon Malayalam News Live

കടയില്‍പോയി മടങ്ങിയ യുവാവിനെ കൊമ്പില്‍ കോര്‍ത്ത് കാട്ടാന; ആക്രമണത്തില്‍ ഗുരുതര പരിക്ക്

വയനാട്: പുല്‍പ്പള്ളി ചേകാടി വനപാതയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്.

ചേകാടി റിസോർട്ടിലെ നിർമാണ തൊഴിലാളിയായ പാലക്കാട് സ്വദേശി സതീഷിനാണ് പരിക്കേറ്റത്.
ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വനപാതയിലൂടെ തിരികെ വരുമ്പോഴാണ് സതീഷിനെ കാട്ടാന ആക്രമിച്ചത്. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം സതീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കാൻ നിർദേശം നല്‍കിയിരിക്കുകയാണ്.

സതീഷിന്റെ ശരീരത്തില്‍ ആനയുടെ കൊമ്പുകള്‍ ആഴ്ന്നിറങ്ങിയിട്ടുണ്ട് എന്നാണ് ആശുപത്രി അധികൃതർ നല്‍കിയിരിക്കുന്ന പ്രാഥമിക വിവരം.

Exit mobile version