Site icon Malayalam News Live

കുളത്തൂപ്പുഴയില്‍ കാട്ടാന ആക്രമണം; തുമ്പികൈയില്‍ ചുഴറ്റി എറിഞ്ഞു; പരിക്കേറ്റ യുവാവ് ചികിത്സയില്‍

കൊല്ലം: കുളത്തൂപ്പുഴയില്‍ കാട്ടാന ആക്രമണം.

കുളത്തൂപ്പുഴ ഡാലികരിക്കം സ്വദേശി പ്രകാശിന് പരുക്കേറ്റു. 48 കാരനായ പ്രകാശിനെ കാട്ടാന തുമ്പിക്കൈയില്‍ ചുഴറ്റി എറിയുകയായിരുന്നു.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുംവഴി കാട്ടാന ആക്രമിക്കുകയായിരുന്നു.

സമീപത്തെ തോട്ടില്‍ വീണ് പ്രകാശിന്റെ തോളെല്ലിന് അടക്കം പരുക്കേറ്റിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് പ്രകാശ്.

Exit mobile version