Site icon Malayalam News Live

തൃശ്ശൂരില്‍ ഉത്സവത്തിന് എത്തിച്ച ആനയിടഞ്ഞു; രണ്ട് പേരെ കുത്തി, ഒരാള്‍ മരിച്ചു; പരുക്കേറ്റയാളുടെ നില ഗുരുതരം

ശ്ശൂർ: എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു.

ചിറക്കല്‍ ഗണേശനെന്ന ആനയാണ് ഇടഞ്ഞത്.
കുത്തേറ്റ രണ്ട് പേരില്‍ ഒരാള്‍ മരിച്ചു.

കുളിപ്പിക്കുന്നതിനിടെ പാപ്പാനെ കുത്തി ഓടിയ ആന ഒന്നര കിലോമീറ്റർ അപ്പുറത്ത് മറ്റൊരാളെയും ആക്രമിക്കുകയായിരുന്നു.

പരുക്കേറ്റയാളുടെ നില അതീവ ഗുരുതരമാണ്. ഇവിടെ നിന്ന് പിന്നെയും നാലു കിലോമീറ്റർ ഓടി കണ്ടാണശ്ശേരി ഭാഗത്താണ് ആന ഇപ്പോഴുള്ളത്.

Exit mobile version