Site icon Malayalam News Live

തേങ്ങ ഇടുന്നതിനിടെ ഇരുമ്പ് തോട്ടി ലൈന്‍ കമ്പിയില്‍ തട്ടി ഷോക്കേറ്റു; തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പനവൂരില്‍ തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. പനയംമുട്ടം സ്വദേശി ഭുവനചന്ദ്രന്‍ നായരാണ് മരിച്ചത്. ഏണിയില്‍ കയറി തേങ്ങ ഇടുന്നതിനിടെ ഇരുമ്പ് തോട്ടി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 8.30ഓടെയായിരുന്നു സംഭവം. പനവൂര്‍ കരിക്കുഴി സ്വദേശി സുലൈമാന്റെ വീട്ടില്‍ വെച്ചാണ് അപകടമുണ്ടായത്. നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്തു.

Exit mobile version