Site icon Malayalam News Live

ജനത്തിന് ഇരട്ട ‘ഷോക്ക്’; വെെദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ സബ്‌സിഡിയും സര്‍ക്കാര്‍ റദ്ദാക്കി

തിരുവനന്തപുരം: വെെദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ ഉപഭോക്താക്കള്‍ക്ക് നല്‍കിവന്ന സബ്‌സിഡിയും സര്‍ക്കാര്‍ റദ്ദാക്കി.

മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് നല്‍കിവന്ന സബ്‌സിഡിയാണ് പിൻവലിച്ചത്. എല്ലാ വര്‍ഷവും നിരക്ക് കൂട്ടേണ്ടിവരുമെന്നും ജനങ്ങള്‍ അതിന് തയ്യാറെടുക്കണമെന്നാണ് വെെദ്യുതി മന്ത്രിയുടെ മുന്നറിയിപ്പ്.

കെ എസ് ഇ ബി ഇലക്‌ട്രിസിറ്റി ഡ്യൂട്ടി പിരിച്ചെടുത്ത് സര്‍ക്കാരിലേയ്ക്ക് അടയ്ക്കുമ്പോള്‍ ജനങ്ങള്‍ക്ക് വെെദ്യുതി സബ്‌സിഡിയായി നല്‍കിയ തുക കഴിഞ്ഞുള്ളതാണ് അടച്ചിരുന്നത്.

എന്നാല്‍ മുഴുവൻ തുകയും അടയ്ക്കണമെന്ന് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുകയായിരുന്നു. സബ്‌സിഡി നിര്‍ത്തലാക്കിയാല്‍ നിരവധി ഉപഭോക്താക്കളുടെ വെെദ്യുതി ബില്‍ ഉയരും.

Exit mobile version