Site icon Malayalam News Live

‘അദാനി ഗ്രൂപ്പുമായുള്ളത് ചെറിയ കാലത്തേയ്ക്കുള്ള കരാര്‍ മാത്രം’; കരാര്‍ കൊടുക്കുന്നത് ബോര്‍ഡ് ടെന്‍ഡര്‍ വിളിച്ച്; സര്‍ക്കാര്‍ ഇതില്‍ ഇടപെടുന്നില്ല; വൈദ്യുതി നിരക്ക് വര്‍ദ്ധനവില്‍ പ്രതികരിച്ച്‌ മന്ത്രി

തിരുവനന്തപുരം: അദാനി ഗ്രൂപ്പുമായി ചെറിയ കാലത്തേയ്ക്കുള്ള രണ്ട് കരാറുകള്‍ മാത്രമാണുള്ളതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി.

ബോര്‍ഡ് ടെന്‍ഡര്‍ വിളിച്ചാണ് കരാര്‍ കൊടുക്കുന്നത്. സര്‍ക്കാര്‍ ഇതില്‍ ഇടപെടുന്നില്ല എന്നും മന്ത്രി വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

വൈദ്യുതി നിരക്ക് വർദ്ധനവ് വലിയ അഴിമതിയാണെന്നും അദാനിയാണ് ഇപ്പോള്‍ കേരളത്തിന് വൈദ്യുതി നല്‍കുന്നതെന്നും കേരളത്തിലെ പവർ പർച്ചേസ് ചിത്രത്തില്‍ അദാനിയെ കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് മന്ത്രി വാർത്താസമ്മേളനത്തില്‍ പുതിയ കരാറിനെക്കുറിച്ച്‌ വിശദീകരിച്ചത്.

40 കമ്പനികളുടെ ടെൻഡർ ഉണ്ട്. അതില്‍ രണ്ടെണ്ണം മാത്രമേ അദാനിയുടേതായിട്ടുള്ളൂ. കമ്പനികളുമായി ചെറിയ കാലത്തേയ്ക്കുള്ള കരാർ ആണ് ഉള്ളതെന്നും മന്ത്രി വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Exit mobile version