വൈകിട്ട് ആറ് മുതല്‍ രാത്രി 10 വരെ കറണ്ട് ഉപയോഗിക്കുന്നത് സൂക്ഷിച്ച്‌ മതി; ടിഒഡി വരുന്നു; വൈദ്യുതി ബോർഡിന്റെ തീരുമാനം ബാധിക്കുക 7.90 ലക്ഷം പേരെ

തിരുവനന്തപുരം: ഉപഭോക്താക്കളില്‍ നിന്ന് ടിഒഡി അഥവാ ടൈം ഓഫ് ഡേ ഈടാക്കാനുള്ള വൈദ്യുതി ബോർഡിന്റെ തീരുമാനം ബാധിക്കുക 7.90 ലക്ഷം പേരെ.

പ്രതിമാസം 250 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവർക്കാണ് ടിഒഡി ബാധകമാവുക. 20 കോടിയിലധികം രൂപയാണ് കെഎസ്‌ഇബിക്കു ചെലവ് വരിക. ഈ തുക മീറ്റർ വാടകയായി ഉപയോക്താക്കള്‍ നല്‍കണം.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയുള്ള വൈദ്യുതി ഉപയോഗത്തിന് നിരക്കില്‍ 10% ഇളവ് ലഭിക്കുമെന്ന നേട്ടമുണ്ടെങ്കിലും വൈദ്യുതി ഉപയോഗം കൂടിയ വൈകിട്ട് ആറ് മുതല്‍ രാത്രി 10 വരെ 25% അധിക നിരക്ക് നല്‍കേണ്ടി വരും. നിരക്കു വർദ്ധനയ്ക്കു മുൻപ് ഇത് 20% ആയിരുന്നു. നിലവില്‍ ടിഒഡി ബില്ലിംഗില്‍ ഉള്‍പ്പെട്ടിട്ടുള്ളവർക്കും ഈ വർദ്ധന ബാധകമാകും. ഡിസംബർ 5നാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയത്.