Site icon Malayalam News Live

കെഎസ്‌ഇബി ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത….! ജൂണ്‍-ജൂലായ് മാസങ്ങളില്‍ കറണ്ട് ബില്‍ കുറയും; കാരണം ഇതാണ്

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്‌ഇബി ഉപയോക്താക്കളില്‍ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കില്‍ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.

എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂണ്‍, ജൂലായ് മാസങ്ങളിലെ ബില്ലില്‍ കുറവ് ചെയ്താണ് പലിശത്തുക നല്‍കുകയെന്ന് മന്ത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

‘600 രൂപ യാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയെങ്കില്‍ പലിശയായി 41 രൂപ കിട്ടും. ഈ കണക്കാക്കുന്ന തുക ജൂണ്‍ ജൂലായ് മാസത്തിലെ വൈദ്യുതി ബില്ലില്‍ അഡ്‌ജസ്റ്റ്‌മെന്റായി കാണിച്ച്‌ കുറക്കും.

ബാക്കി തുകയേ അടയ്‌ക്കാനുള്ള തുകയായി ബില്ലില്‍ കാണിക്കുകയുള്ളൂ’- മന്ത്രി പോസ്റ്റില്‍ വ്യക്തമാക്കി.

Exit mobile version