Site icon Malayalam News Live

തൂണില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥിയുടെ മരണം; കേസെടുത്ത് മനുഷ്യാവകാശകമ്മീഷൻ; ധനസഹായത്തിന് നിര്‍ദേശം നല്‍കി മന്ത്രി

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ കടയിലെ തൂണില്‍ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ.

കെഎസ്‌ഇബി എക്സിക്യൂട്ടീവ് എൻജിനീയർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. ജൂണ്‍ 25ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കമ്മീഷൻ കേസ് പരിഗണിക്കും.

കണക്ഷനില്‍ പ്രശ്നമുണ്ടെന്ന് പരാതി നല്‍കിയിട്ടും ബോർഡ് നടപടിയെടുത്തിരുന്നില്ല എന്ന് ആക്ഷേപമുയർന്നിരുന്നു. മഴ പെയ്തപ്പോള്‍ കയറി നിന്ന കടയുടെ ഇരുമ്പ് തൂണില്‍ നിന്ന് ഷോക്കേറ്റാണ് മുഹമ്മദ് റിജാസ് എന്ന 19കാരൻ മരിച്ചത്.

ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചിരിക്കുന്നത്.

Exit mobile version