Site icon Malayalam News Live

പുതുപള്ളിയിലെ പുതു ‘പുള്ളി’ ചാണ്ടി തന്നെ; ലീഡിലും ചരിത്രം കുറിച്ച് ചാണ്ടി ഉമ്മൻ ; തിളക്കമാർന്ന ലീഡ് 34126

സ്വന്തം ലേഖകൻ

കോട്ടയം: വിജയം ഉറപ്പിച്ച് ചാണ്ടി ഉമ്മൻ.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ലീഡ് നില 34126 കടന്നു.

പോസ്റ്റല്‍ വോട്ടുകളിലും വ്യക്തമായ ലീഡാണ് ചാണ്ടി ഉമ്മന്‍ പുലര്‍ത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാം റൗണ്ടില്‍ ഉമ്മന്‍ചാണ്ടി നേടിയതിലും ഉയര്‍ന്ന ലീഡാണിത്.

കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് പത്തുമിനിറ്റോളം വൈകിയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. വോട്ടിങ് കേന്ദ്രത്തിന് പുറത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി.

Exit mobile version