Site icon Malayalam News Live

ലോക്സഭാ തിരഞ്ഞെടുപിന് നാളുകള്‍ മാത്രം; കരിപ്പൂരില്‍ വോട്ട് ചെയ്യാൻ പറന്നെത്തി പ്രവാസികള്‍

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ വോട്ടുരേഖപ്പെടുത്തുന്നതിനായി പ്രവാസി മലയാളികള്‍ നാട്ടിലേക്ക്.

യുഡിഎഫ് വോട്ടര്‍മാരാണ് വോട്ടിനായി നാട്ടിലേക്ക് വന്നിരിക്കുന്നത്. കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ 150തിലധികം വോട്ടര്‍മാരുമായി ഇന്ന് വൈകുന്നേരം 4.30ന് വിമാനം കരിപ്പൂരില്‍ എത്തി.

ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വോട്ടര്‍രെ കൊണ്ടുള്ള വിമാനം എത്തിയത്.
വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്ബില്‍ വോട്ട് തേടി ഗള്‍ഫിലെത്തിയിരുന്നു.

പ്രവാസി വോട്ട് നിർണായകമായ മണ്ഡലമാണ് വടകര. യുഎഇയിലേയും ഖത്തറിലേയും പ്രവാസികളെ കണ്ട് വോട്ട് ചോദിച്ചിരുന്നു. പ്രത്യേക വിമാനം ഉള്‍പ്പെടെ ഏർപ്പാടാക്കി പരമാവധി പ്രവാസി വോട്ടുറപ്പിക്കാനായിരുന്നു യുഡിഎഫ് തീരുമാനിച്ചത്.

വിമാന ടിക്കറ്റ് ഉയർന്നു നില്‍ക്കുന്ന സമയത്താണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കൂടിയ ടിക്കറ്റ് നിരക്ക് മറികടക്കാൻ പ്രത്യേക വിമാനം ഉള്‍പ്പെടെ പരിഗണനയിലുണ്ടെന്ന് യുഡിഎഫ് അറിയിച്ചിരുന്നു.

Exit mobile version