Site icon Malayalam News Live

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത; എന്താണെന്നോ?

കോട്ടയം: ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത.

ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന മുട്ട ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം എന്നാണ് പുതിയ കണ്ടെത്തല്‍.
ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതു മുട്ടയുടെ സത്തുക്കള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുന്നെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

സത്തുക്കള്‍ നഷ്ടപ്പെട്ട മുട്ട പാകം ചെയ്തു കഴിക്കുന്നത് ശരീരത്തിനു ദോഷമുണ്ടാക്കുകയും ചെയ്യും. ഫ്രിഡ്ജില്‍ വച്ച മുട്ടകള്‍ പുറത്തേക്കെടുക്കുമ്പോള്‍ അവ റൂം ടെമ്പറേച്ചറിലേക്ക് മടങ്ങും. ആ സമയത്ത് മുട്ടയുടെ മുകള്‍ഭാഗം വിയര്‍ക്കും. മുട്ടയുടെ സൂക്ഷ്മമായ ദ്വാരത്തിലൂടെ ബാക്ടീരിയ ഉള്ളിലേക്ക് കടക്കാന്‍ ഇതു കാരണമാകുകയും ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യും

മുട്ടയിലെ മറ്റൊരു അപകടകരമായ കാര്യം സാല്‍മൊണെല്ല എന്ന ബാക്ടീരിയകളാണ്. ഈ ബാക്ടീരിയകള്‍ മനുഷ്യശരീരത്തില്‍ ടൈഫോയിഡ് ഉണ്ടാക്കാന്‍ കഴിവുള്ളവയാണ്. അമിതമായ ചൂടും തണുപ്പും സഹിക്കാന്‍ കഴിവുള്ള ബാക്ടീരിയകളും ഉണ്ട്.

അവയില്‍ സാല്‍മൊണെല്ല ടൈഫി എന്ന ബാക്ടീരിയകളാണ് മനുഷ്യനില്‍ ടൈഫോയിഡ് ഉണ്ടാക്കുന്നത്.
മുട്ടകളില്‍ ഉള്ള ഇത്തരം ബാക്ടീരിയകള്‍ നശിക്കുന്നില്ല. ഫ്രിഡ്ജില്‍ വെക്കുമ്പോള്‍ പ്രവര്‍ത്തനരഹിതരാവുന്ന ഇവ റൂം ടെമ്പറേച്ചറിലേക്കെത്തുമ്പോള്‍ നോര്‍മ്മലാവുന്നു. എന്നാല്‍ ചൂടാകുമ്പോള്‍ ഇവ നശിക്കും.

ഫ്രിഡ്ജില്‍ നിന്നും എടുത്ത ഉടന്‍ പാചകം ചെയ്താല്‍ ആഹാരം ദഹിക്കാന്‍ പ്രയാസമാകും. അതിനാല്‍ മുട്ട ഫ്രിഡ്ജില്‍ സൂക്ഷിച്ച്‌ ഉപയോഗിക്കാതെ ഫ്രഷായി ഉപയോഗിക്കാന്നുതാണ് നല്ലത്.

Exit mobile version