Site icon Malayalam News Live

ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യക്ക് പുറത്ത് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിച്ചു വരികയാണ്. എന്തൊക്കെ സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കാം!

 

2022-ല്‍ 7,50,000 ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി വിദേശത്തേക്ക് പോയിയെന്നാണ് കണക്ക്. യുഎസിലേക്കും കാനഡയിലേക്കും യുകെയിലേക്കും പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം 2021ല്‍ നിന്ന് ഏകദേശം ഇരട്ടിയായി. വിദേശ പഠനത്തിന് ധാരാളം പണം ചിലവാകും, അതിനാല്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ സാമ്ബത്തിക കാര്യങ്ങള്‍ മുൻകൂട്ടി ആസൂത്രണം ചെയ്യേണ്ടതുണ്ട്.

ബജറ്റ് :ചെലവുകള്‍ മനസിലാക്കുകയും ഒരു ബജറ്റ് ഉണ്ടാക്കുകയും ചെയ്യുന്നത് വിദേശത്ത് പഠിക്കുnna വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായകരമാണ് .വിദ്യാഭ്യാസ പണപ്പെരുപ്പവും മാറിക്കൊണ്ടിരിക്കുന്ന വിനിമയ നിരക്കും മനസ്സിലാക്കിയിരിക്കണം.ചെലവുകള്‍ :ഒരു ബജറ്റ് ഉണ്ടാക്കുന്നതിന് മുമ്ബ്, വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പഠിക്കുന്നതിനുള്ള വിവിധ ചെലവുകള്‍ വിലയിരുത്തണം. ട്യൂഷൻ ഫീസും താമസച്ചെലവും കൂടാതെ, ഭക്ഷണത്തിന്റെയും യാത്രയുടെയും ചെലവ്, ആരോഗ്യ ഇൻഷുറൻസ്, പാഠപുസ്തകങ്ങളുടെയും മറ്റ് പഠന സാമഗ്രികളുടെയും ചെലവ്, ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രാ ചെലവുകള്‍, മറ്റ് ചെലവുകള്‍ എന്നിങ്ങനെയുള്ള ദൈനംദിന ജീവിതച്ചെലവുകളും കണക്കിലെടുക്കണം.

വിദ്യാഭ്യാസ വായ്പ :വിദ്യാഭ്യാസ വായ്പ എടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇഎംഐ കണക്കാക്കാൻ ഒരു ഓണ്‍ലൈൻ വിദ്യാഭ്യാസ വായ്പ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാം, തിരിച്ചടവ് മുൻകൂട്ടി ആസൂത്രണം ചെയ്യാൻ ഇതിലൂടെ സാധിക്കും. ചെലവുകള്‍ ട്രാക്ക് ചെയ്യുക: വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ചെലവുകള്‍ ട്രാക്ക് ചെയ്യാൻ ബജറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കാം. ചെലവഴിക്കുന്ന തുകയുടെ ഒരു കുറിപ്പ് ഉണ്ടാക്കുന്നത് ബജറ്റില്‍ ഉറച്ചുനില്‍ക്കാനും അനാവശ്യ ചെലവുകള്‍ കുറയ്ക്കാനും സഹായിക്കും.

അടിയന്തര ഫണ്ട് : ഒരു എമര്‍ജൻസി ഫണ്ട് എപ്പോഴും കരുതണം. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഇത് ഉപയോഗിക്കാം പാര്‍ട്ട് ടൈം തൊഴില്‍ നിയമങ്ങള്‍ അനുസരിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട് ടൈം തൊഴിലവസരങ്ങളും കണ്ടെത്താനാകും. ഓരോ ആഴ്‌ചയും കുറച്ച്‌ മണിക്കൂര്‍ ജോലി ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിന് സഹായിക്കും

Exit mobile version