Site icon Malayalam News Live

കൈക്കൂലി കേസിൽ ഇ ഡി അസിസ്റ്റന്റ് ഡയറക്‌ടറെ സിബിഐ അറസ്റ്റ് ചെയ്തു ; ജ്വല്ലറി ഉടമയോട് 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് അറസ്റ്റ്

ന്യൂഡൽഹി : അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്‌ടറെ സിബിഐ അറസ്റ്റ് ചെയ്തു. സന്ദീപ് സിങ് യാദവിനെയാണ് അറസ്റ്റ് ചെയ്തത്.
മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജ്വല്ലറി ഉടമയോട് 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് അറസ്റ്റെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.
ആഗസ്ത് 3, 4 ദിവസങ്ങളിൽ ജ്വല്ലറികളിൽ ഇഡി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ സന്ദീപ് സിങ് യാദവ് 25 ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും നൽകിയില്ലെങ്കിൽ ജ്വല്ലറി ഉടമയുടെ മകനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് പരാതി.
ഡൽഹി ലജ്പത് നഗർ ഏരിയയിൽ നിന്നുമാണ് സന്ദീപിനെ അറസ്റ്റ് ചെയ്തത്.

Exit mobile version