കോഴിക്കോട് മൂഴിക്കലിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ അദ്‌നാൻ്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. കൊലപാതകത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. അദ്‌നാൻ്റെ മൊബൈൽ ഫോണും പോലീസ് വിശദമായി പരിശോധനക്ക് വിധേയമാക്കും. ഇന്നലെ പുലർച്ചെയാണ് കോഴിക്കോട് മൂഴിക്കലിൽ 16കാരി നസ്രീന അതിദാരുണമായി കൊലപ്പെട്ടത്. തുണി ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. പെൺകുട്ടിയുടെ മുത്തശിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനും ബന്ധുവായ അദ്നാൻ ശ്രമിച്ചു. ഇതിന് പിന്നാലെ യുവാവ് ജീവനൊടുക്കി.
അദ്നാന്റെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പെൺകുട്ടിയുടെ മരണം മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകം എന്ന നിഗമനത്തിലാണ് പോലീസ്. വീട്ടിൽ മോഷണത്തിനുള്ള ശ്രമം നടന്നതായും പൊലീസ് വ്യക്തമാക്കി. നസ്രീനയോട് അദ്‌നാന് വൈരാഗ്യം ഉണ്ടായിരുന്നതായും അന്വേഷണം സംഘം പറയുന്നു. ഇന്നലെ പുലർച്ചയോടെയാണ് കോഴിക്കോട് ഈസ്റ്റ് മൂഴിക്കലിൽ 16കാരിയെ കൊലപ്പെടുത്തി അദ്‌നാൻ ആത്മഹത്യ ചെയ്തത്.
