Site icon Malayalam News Live

ട്രെയിനില്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കി; സ്ത്രീകളോട് മോശമായി പെരുമാറി; ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ യാത്രക്കാരനെയും ആക്രമിച്ചു; യുവാക്കള്‍ പിടിയില്‍

കോട്ടയം: പരശുറാം എക്സ്പ്രസില്‍ മദ്യലഹരിയില്‍ യുവാക്കളുടെ പരാക്രമം.

മദ്യപിച്ച്‌ ബഹളമുണ്ടാക്കുകയും യാത്രക്കാരനെ ആക്രമിക്കുകയും ചെയ്ത യുവാക്കളെ പോലീസ് പിടികൂടി.
കന്യാകുമാരി വളവൻകോട് സ്വദേശി സ്റ്റെഫിൻ ജോസ്, നെയ്യാറ്റിൻകര സ്വദേശി ജോഷ്വാ വർഗീസ് എന്നിവരാണ് പിടിയിലായത്.

യാത്രക്കാരനെ ആക്രമിച്ചതോടെ ഇവരെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികള്‍ മദ്യപിച്ച്‌ സ്ത്രീകളടക്കമുള്ള യാത്രക്കാരോട് മോശമായി സംസാരിക്കുകയായിരുന്നു.

ഇത് ചോദ്യം ചെയ്ത യാത്രക്കാരൻ പ്രതികള്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. മർദ്ദനം ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെയും പ്രതികള്‍ ആക്രമിച്ചു. തുടർന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തത്.

Exit mobile version