കോട്ടയം: മദ്യ ലഹരിയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാദർ ജോയ്സ് നന്ദികുന്നേൽ.
ക്നാനായ കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള പ്രശസ്ത ആശുപത്രിയാണ് കോട്ടയത്ത് സ്ഥിതി ചെയ്യുന്ന കാരിത്താസ്. ഈ സ്ഥാപനത്തിൻ്റെ ജോയിന്റ് ഡയറക്ടർ ആയ ഫാദർ ജോയിസ് നന്ദികുന്നേലിനെതിരെ അതീവ ഗുരുതര ആരോപണമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇദ്ദേഹം മദ്യ ലഹരിയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി എന്ന വാർത്തയും, വാഹന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളുമാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.
KL 05 AX 9173 എന്ന നമ്പറിലുള്ള എർട്ടിഗ കാർ ആണ് അപകടത്തിൽപ്പെട്ടത്. അപകടകരമായ രീതിയിൽ പാഞ്ഞ വാഹനം കണ്ട് പിന്നാലെ കാറിൽ പിന്തുടർന്ന യുവാക്കളാണ് വീഡിയോ ദൃശ്യങ്ങൾ പകർത്തിയത്. കുറേ ദൂരം ലക്കും ലഗാനും ഇല്ലാതെ ഓടിയ വാഹനം ഒടുവിൽ ഒരു ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം പോസ്റ്റിലും ഇടിച്ച് മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
