Site icon Malayalam News Live

ലഹരിമാഫിയ സംഘത്തിലെ മുഖ്യകണ്ണിയും കൊലക്കേസ് പ്രതിയും പിടിയില്‍; ഇരുവരെയും കണ്ടെത്തിയത് ബെംഗളൂരുവില്‍ നിന്ന്

കൊച്ചി: ലഹരിമാഫിയ സംഘത്തിലെ മുഖ്യകണ്ണിയും കൊലക്കേസ് പ്രതിയും പിടിയില്‍.

കൊലക്കേസ് പ്രതി ജോണ്‍സണ്‍, കാപ്പ കേസ് പ്രതി ഹിജാസ് എന്നിവരെ ബെംഗളൂരുവില്‍ നിന്നാണ് കണ്ടെത്തിയത്.

കൊല്ലം സ്വദേശിയാണ് ഹിജാസ്. പിടികിട്ടാപ്പുള്ളികളായ ഇവരെ മരട് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

ലഹരിമാഫിയ സംഘത്തിലെ മുഖ്യകണ്ണിയായ ഹിജാസ് കഴിഞ്ഞ നവംബറില്‍ പൊലീസിനെ ആക്രമിച്ച ശേഷം സ്ഥലംവിട്ടതാണ്.
2019ല്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോണ്‍സണ്‍.

പൊലീസ് ഇയാളെ പിടികൂടിയെങ്കിലും വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെ കോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തിലിറങ്ങിയ ഇയാള്‍ മുങ്ങി. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍പ്പോയി. മൊബൈല്‍ ഉപയോഗിക്കാത്തതിനാല്‍ കണ്ടെത്തുന്നത് പൊലീസിന് ഏറെ ശ്രമകരമായിരുന്നു.

Exit mobile version