മലയാളത്തില്‍ ഈ വർഷം റീലീസ് ചെയ്യുന്നവയില്‍ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3.
വിഷു- ഈസ്റ്റർ റിലീസായി ഏപ്രില്‍ രണ്ടിന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.
എന്നാല്‍ ചിത്രം ഏപ്രില്‍ രണ്ടിന് റിലീസ് ചെയ്യില്ല എന്ന വിവരമാണ് പുറത്തുവരുന്നത്. നിർമ്മാതാക്കളായ ആശീർവാദ് സിനിമാസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. പുതിയ പ്രഖ്യാപനം അനുസരിച്ച ചിത്രം മേയ് 21 ന് തിയേറ്ററുകളില്‍ എത്തും.
മോഹൻലാലിന്റെ പിറന്നാള്‍ ദിനത്തിലാണ് ദൃശ്യം തിയേറ്ററുകളിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഭൂതകാലം ഒരിക്കലും നിശബ്ദമാവുന്നില്ല, അത് കാത്തിരിക്കുക മാത്രം ചെയ്യുന്നു എന്നാണ് പോസ്റ്ററിനൊപ്പം ആശീർവാദ് സിനിമാസ് പങ്കുവച്ചിരിക്കുന്നത്. റിലീസ് മാറ്റാനുള്ള കാരണം പക്ഷേ നിർമ്മാതാക്കള്‍ വ്യക്തമാക്കിയിട്ടില്ല.
