Site icon Malayalam News Live

ഓട്ടിസം ബാധിച്ച യുവാവ് കുളിക്കുന്നതിനിടെ പാറമടക്കുളത്തില്‍ മുങ്ങി മരിച്ചു; സ്‌കൂബ ടീം മൃതദേഹം കണ്ടെടുത്തത് 40 അടി താഴ്ചയില്‍ ചെളിയില്‍ നിന്ന്

മല്ലപ്പള്ളി: ഓട്ടിസം ബാധിച്ച യുവാവ് പാറമടക്കുളത്തില്‍ വീണു മരിച്ചു.

പാടിമണ്‍ എന്തനോലിക്കല്‍ വീട്ടില്‍ ബാബുവിന്റെയും ലിസിയുടെയും മകന്‍ സോനു ബാബു (27) ആണ് മരിച്ചത്.
പാടിമണ്‍ കാട്ടാമല പാറക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവാണ് വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെ അബദ്ധത്തില്‍ വീണു മുങ്ങിപ്പോയത്.

തിരുവല്ല അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.എസ്. അജിത് കുമാറിന്റെ നേതൃത്വത്തില്‍ തിരുവല്ല അഗ്നി രക്ഷാ നിലയത്തിലെ സേനാംഗങ്ങളും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എസ്. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ജില്ലാ സ്‌ക്യൂബാ ടീമും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം ലഭിച്ച സ്ഥലത്ത് 40 അടി താഴ്ച ഉണ്ടായിരുന്നു. അടിയില്‍ ചെളി ആയിരുന്നതിനാലും അടിത്തട്ട് കാണാന്‍ പറ്റാതിരുന്നതിനാലും തെരച്ചില്‍ ദുഷ്‌ക്കരമായിരുന്നു.

സ്‌കൂബ ഡൈവേഴ്സ് ആയ സി.രമേശ് കുമാര്‍, ആര്‍.എസ്.രാഗേഷ്, എസ്.അസീം, കെ.കെ. രമാകാന്ത് എന്നിവരാണ് തെരച്ചില്‍ നടത്തിയത്.

Exit mobile version