Site icon Malayalam News Live

അനുപമ പരമേശ്വരൻ നായികയായി വരുന്ന ചിത്രം ഡ്രാഗൺ; പുറത്ത് വിട്ട് ചിത്രത്തിലെ ലിറിക് വീഡിയോ! അശ്വന്ത് മാരിമുത്താണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ

അനുപമ പരമേശ്വരൻ നായികയായി വരാനിരിക്കുന്ന ചിത്രമാണ് ഡ്രാഗണ്‍. പ്രദീപ് രംഗനാഥനാണ് ചിത്രത്തിലെ നായകൻ. അശ്വന്ത് മാരിമുത്താണ് ചിത്രത്തിന്റ സംഗീത സംവിധായകൻ. ചിത്രത്തിലെ മനോഹരമായ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

ലിയോണ്‍ ജെയിംസാണ് സംഗീത സംവിധാനം. ഗൗതം വാസുദേവ് മേനോനും വേഷമിട്ട ചിത്രത്തില്‍ കെ എസ് രവികുമാര്‍, മുരുഗേശൻ വി ജെ സിന്ധു, ഇന്ദുമതി എന്നിവരും വേഷമിടുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നികേത് ആണ്. ഫെബ്രുവരി 21നാണ് ചിത്രത്തിന്റെ റിലീസ്.

അനുപമ പരമേശ്വരൻ നായികയായി വേഷമിട്ടതില്‍ ഒടുവില്‍ എത്തിയത് ടില്ലു സ്‍ക്വയര്‍ ആണ്. സിദ്ദുവാണ് നായകനായി എത്തിയത്. ടില്ലു സ്‍ക്വയര്‍ വൻ ഹിറ്റായിരുന്നു.

ടില്ലു സ്‍ക്വയറിനായി അനുപമ പരമേശ്വരൻ വാങ്ങിക്കുന്ന പ്രതിഫലത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടിരുന്നു ഒടിടിപ്ലേ. സാധാരണ തെലുങ്കില്‍ അനുപമയ്‍ക്ക് ഒരു കോടിയാണ് പ്രതിഫലമായി ലഭിക്കാറുള്ളത്. എന്നാല്‍ ടില്ലു സ്‍ക്വയറിന് രണ്ട് കോടി ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. സിദ്ദുവിന്റെ ഡിജെ ടില്ലുവിന്റെ രണ്ടാം ഭാഗമായി എത്തി ഹിറ്റായ ടില്ലു സ്‍ക്വയറിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് റാം ആണ്. സിദ്ധു നായകനായി വേഷമിടുന്ന ചിത്രത്തിന്റെ ബാനര്‍ സിത്താര എന്റര്‍ടെയ്‍ൻമെന്റ്‍സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ആണ്. ഒരു റൊമാന്റിക് ക്രൈം കോമഡി ചിത്രമായിരുന്നു ടില്ലു സ്‍ക്വയര്‍. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് എസ് തമനാണ്.

തമിഴില്‍ അനുപമ പരമേശ്വരന്റേതായി എത്തിയ ചിത്രം സൈറണാണ്. ജയം രവിയാണ് നായകനായി എത്തിയിരുന്നത്. ജയം രവിയുടെ ജോഡിയായിട്ട് തന്നെയാണ് ചിത്രത്തില്‍ അനുപമ പരമേശ്വരൻ വേഷമിട്ടപ്പോള്‍ മറ്റ് കഥാപാത്രങ്ങളായി കീര്‍ത്തി സുരേഷ്, സമുദ്രക്കനി, ഉദയ മഹഷ്, സുജാത, ലല്ലു, യുവിന, പാര്‍ഥവി, പ്രിയദര്‍ശനിനി രാജ്‍കുമാര്‍, ഇന്ദുമതി മണികണ്ഠൻ, ചാന്ദ്നി തമിഴരശൻ, എന്നിവരും ഉണ്ടായിരുന്നു. സംവിധാനം ആന്റണി ഭാഗ്യരാജ് നിര്‍വഹിക്കുമ്പോള്‍ ചിത്രത്തിന് ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുകയും സെല്‍വകുമാര്‍ എസ് കെ ഛായാഗ്രാഹണം നിര്‍വഹിക്കുകയും ചെയ്‍തിരിക്കുന്നു.

Exit mobile version