Site icon Malayalam News Live

കോഴിക്കോട് മുക്കത്ത് അഴിച്ചു വിട്ട വളർത്തുനായ കടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്

അഴിച്ചു വിട്ട വളർത്തുനായ കടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്. കോഴിക്കോട് മുക്കത്താണ് സംഭവം നടന്നത്. മുക്കം മണാശ്ശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദ് മണാശ്ശേരിയുടെ മകൾ 17കാരിയായ അഭിഷയ്ക്കാണ് പരിക്കേറ്റത്. നായയുടെ ആക്രമണത്തിൽ കുട്ടിയുടെ കാലിനും കൈക്കും പരിക്കേറ്റു. ആക്രമണത്തിന് പിന്നാലെ കടിയേറ്റ അഭിഷയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റൊരു വിദ്യാർത്ഥിയെയും നായ കടിക്കാൻ ശ്രമിച്ചു. ഈ വിദ്യർത്ഥിനി അടുത്ത വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. അയൽ വീട്ടിലെ നായയാണ് കുട്ടിയെ കടിച്ചത്.

Exit mobile version