Site icon Malayalam News Live

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കരുതെന്ന ആരോഗ്യമന്ത്രിയുടെ നിര്‍ദേശം പാലിക്കപ്പെടുന്നില്ല.

 

തിരുവനന്തപുരം : ഏത് ആന്റിബയോട്ടിക്കുകള്‍ ചോദിച്ചാലും മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങാം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപത്തെ മെഡിക്കല്‍ സ്റ്റോറുകളുടെ മുന്നില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം പോലും എഴുതിയൊട്ടിച്ചിട്ടില്ല. ഭക്ഷ്യവിഷബാധയ്ക്ക് ഉപയോഗിക്കുന്ന സിപ്ലോക്സും ചുമയ്ക്കും സൈനസൈറ്റിസിനും ഉപയോഗിക്കുന്ന അമോക്സിലിനും യൂറിനറി ഇന്‍ഫക്ഷന് കഴിക്കുന്ന സിപ്രോഫ്ലോക്സിനും തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങാം. ഇതിനൊന്നും ഒരു ഡോക്ടറിന്റെയും കുറിപ്പടി വേണ്ട.

ഏറ്റവും അധികം ആളുകള്‍ ചികിത്സതേടി എത്തുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് മുന്നിലെ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് മുന്നിലാണ് നിര്‍ദേശങ്ങളൊന്നും പാലിക്കാതെ മെഡിക്കല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം.ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഒട്ടും ചെറുതല്ല. അതിനെ ഫലപ്രദമായി പ്രതിരോധിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും.

അതുകൊണ്ടാണ് ആരോഗ്യവകുപ്പ് ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുന്നത്. അതിന് തുരങ്കം വെക്കുന്നതാണ് ഇത്തരം മെഡിക്കല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം.ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം നമ്മെ ഇഞ്ചിഞ്ചായി കൊല്ലുമെന്ന് ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു. ചെറിയ അസുഖങ്ങള്‍ക്ക് പോലും ആന്റിബയോട്ടിക്കുകളെ ആശ്രയിക്കുന്ന മലയാളിയുടെ ശീലം ഒഴിവാക്കണമെന്ന് ആരോഗ്യമേഖലയില്‍ ഉള്ളവര്‍ പറയുന്നു.

 

 

Exit mobile version