Site icon Malayalam News Live

‘ഞങ്ങൾ പാവങ്ങൾ നെപ്പോ കിഡ്സ് അല്ല, മാസ്സ് ഡയലോഗ് അടിക്കുമ്പോൾ ശ്രദ്ധിക്കണം; നോറയെ വിമർശിച്ച ദിയകൃഷ്ണയ്ക്ക് മറുപടി നൽകി ബിഗ് ബോസ് താരം സിജോയും ഭാര്യയും

കൊച്ചി: ബിഗ് ബോസ് താരം സിജോ ജോണിന്‍റെ വിവാഹത്തിന് മറ്റൊരു ബിഗ് ബോസ് താരമായ നോറ സിജോയുടെ മുഖത്ത് കേക്ക് തേച്ചതിനെ വിമര്‍ശിച്ച് യൂട്യൂബര്‍ ദിയ കൃഷ്ണ രംഗത്ത് എത്തിയിരുന്നു. എന്‍റെ ഭര്‍ത്താവിന്‍റെ മുഖത്താണ് ഇത്തരത്തില്‍ കേക്ക് തേച്ചതെങ്കില്‍ പിന്നീടൊരു ദിവസം കേക്ക് കഴിക്കാന്‍ ആ വ്യക്തി ഉണ്ടാകില്ലെന്നാണ് ദിയ പറഞ്ഞത് എന്നാല്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചാണ് ഇപ്പോള്‍ സിജോയും ഭാര്യ ലിനുവും പുതിയ വീഡിയോയില്‍ എത്തിയിരിക്കുന്നത്.

ഭാര്യയ്ക്ക് വയ്യെന്നും, എന്നാല്‍ ഞങ്ങളുടെ വിവാഹം സംബന്ധിച്ച് വാര്‍ത്ത വൈറലായത് കൊണ്ടാണ് ലിനുവും ഈ വീഡിയോയില്‍ വരുന്നത് എന്നാണ് സിജോ ആദ്യം പറയുന്നത്. ഏറ്റവും അടുത്ത സുഹൃത്തായിട്ടുള്ള നോറ കല്യാണത്തിന് വരികയും ആ റിസപ്ഷന്‍റെ ഇടയിൽ എന്‍റെ മുഖത്തും ഇട്ടിരുന്ന സ്യൂട്ടിലും കേക്ക് തേച്ചു. അത് ഒരു തമാശയായി മാത്രമേ ഞങ്ങള്‍ എടുത്തുള്ളൂ. അതില്‍ പലരും നോറയെ വിമര്‍ശിച്ചു അഭിപ്രായം പറഞ്ഞു. അത് മാനിക്കുന്നു. എന്നാല്‍ അതിനിടയില്‍ വിളിക്കാത്ത അതിഥിയെപ്പോലെയാണ് ദിയ കൃഷ്ണ അഭിപ്രായം പറഞ്ഞത്.

ദിയ കൃഷ്ണനെ നമുക്കെല്ലാവർക്കും അറിയാം കാരണം വെളിച്ചപ്പാടിനെ വെളിച്ചപ്പാടിനെ എല്ലാവർക്കും അറിയാൻ പറ്റില്ല, പക്ഷെ വെളിച്ചപ്പാടിനെ എല്ലാവർക്കും അറിയാമല്ലോ. അവർ ഒരു അഭിപ്രായം പറഞ്ഞു. കാരണം അവര് ഒറ്റയ്ക്ക് വഴിവെട്ടി വന്ന ആളാണ്. കാരണം അവര്‍ ഒരിക്കലും നെപ്പോക്കിഡ് അല്ല അവരുടെ അച്ഛന്റെ പ്രശസ്തിയിൽ അറിയപ്പെട്ട ഒരാളല്ല അല്ലെങ്കിൽ നാല് പെൺമക്കൾ ഉള്ളതുകൊണ്ടും ആ പെൺമക്കൾ വ്ലോഗ് ചെയ്ത് അറിയപ്പെട്ടവരും അല്ല വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി അവരുടെ സ്വയം പ്രയത്നം കൊണ്ട് മുന്നോട്ട് വന്ന ഒരാളാണ്.

അപ്പൊ അവരെ നമ്മളെ ബഹുമാനിക്കണം.അവരൊരു കമന്‍റ് പറഞ്ഞ സമയത്ത് ഞാൻ ആദ്യം ഓക്കേ അവർ അവരുടെ ഒരു കമന്‍റ് പറയുന്നു അവർക്ക് ഇഷ്ടമുള്ള പോലെ പറഞ്ഞോട്ടെ എന്ന് ഓർത്തു. ഞാൻ അതും അങ്ങ് വിട്ടു പ്രതികരിക്കാനും നിന്നില്ല. പക്ഷേ പിന്നീട് ഒരു കാര്യം എനിക്ക് മനസ്സിലായി അവരത് നല്ല ഉദ്ദേശത്തില്‍ പറഞ്ഞ കാര്യമല്ല അവര്‍ ഇരട്ടത്താപ്പില്‍ ചെയ്ത കാര്യമാണ് സിജോ പറയുന്നു.

ഇതിനൊപ്പം തന്നെ താന്‍ ഈ സംഭവത്തിന് ശേഷം നോറയെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും സിജോ പറയുന്നു. കോഴിക്കോട് നോറയുടെ ജന്മദിനത്തില്‍ ഇത്തരത്തില്‍ കേക്ക് തേച്ചതിന്‍റെ ഒരു രസകരമായ പ്രതികാരം നടത്തുമെന്ന് അവള്‍ ആദ്യമേ പറഞ്ഞു. അതാണ് വളരെ രസകരമായി നടത്തിയത്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് പുറമേ നോറയുടെ ദേഹത്തും കേക്ക് തേക്കുന്ന വീഡിയോയുണ്ട്. അതിന് ശേഷം തന്നെ മറ്റ് കൂട്ടുകാര്‍ പൂളില്‍ തള്ളിയിട്ടു. ഇതെല്ലാം രസകരമായ കാര്യങ്ങള്‍ മാത്രമാണ്.

എന്നാല്‍ ആ വീഡിയോ കണ്ട് കേക്ക് ഭക്ഷണമാണ് അത് പാഴാക്കരുത് എന്ന് പലരും കമന്‍റ് ചെയ്തു അതൊക്കെ ഞങ്ങള്‍ ഉള്‍കൊള്ളുന്നു. ഇത്തരത്തില്‍ ദിയയുടെ കമന്‍റും ഞങ്ങള്‍ ഒഴിവാക്കിയതാണ്. പക്ഷെ അതിന്‍റെ താല്‍പ്പര്യം പിന്നീടാണ് മനസിലായത് വെറുതെ കുത്തിതിരിപ്പ് ഉണ്ടാക്കുക. തന്‍റെ ഭര്‍ത്താവിനോട് ഇങ്ങനെ ചെയ്താല്‍ മറ്റൊരു ദിവസം ഉണ്ടാകില്ല എന്നൊക്കെയാണ് പറയുന്നത്. എന്താണ് കൊല്ലുമോ, അങ്ങനെ കൊന്നാല്‍ ജയിലിലാകും, അതില്‍ പിന്നെ കുഴികുത്തി കഞ്ഞികുടിച്ചു എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. മാസ് ഡയലോഗ് അടിക്കുമ്പോള്‍ ശ്രദ്ധിക്കണം.

ദിയ കൃഷണ തന്‍റെ കൂട്ടുകാരനും ബിഗ് ബോസ് വീട്ടിലെ മറ്റൊരു അംഗവുമായ സായിയും ഭാര്യയും ചുംബിക്കുന്ന വീഡിയോയ്ക്ക് അടിയിലെ മോശം കമന്‍റിന് ലൈക്ക് അടിച്ചെന്നും അത് അടക്കം ഇവര്‍ക്ക് ഏറെ ഇരട്ടത്താപ്പ് ഉണ്ടെന്നും വീഡിയോയില്‍ സിജോ പറയുന്നുണ്ട്.

Exit mobile version