Site icon Malayalam News Live

കനത്ത മഴയെ തുടര്‍ന്ന് വാടകവീട്ടില്‍ വെള്ളം കയറി; 2018 ന്റെ രചയിതാവ് അഖില്‍ പി.ധര്‍മജന് പാമ്പ് കടിയേറ്റു

തിരുവനന്തപുരം: കേരളക്കരയെ മഹാ പ്രളയത്തിന്റെ ഓര്‍മ്മകളിലേക്ക് കൊണ്ടുപോയി ഹൃദയസ്പര്‍ശയാക്കിയ ‘2018’ എന്ന സിനിമയുടെ രചയിതാവായ അഖില്‍ പി.ധര്‍മജന് പാമ്പ് കടിയേറ്റു.

പുതിയ ചിത്രത്തിന്റെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ട് ഇദ്ദേഹം വെള്ളായണിയിലെ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ സുരക്ഷിത സ്ഥാനത്തേക്ക് നിങ്ങുമ്പോഴായിരുന്നു അപകടം.

കായലിനടുത്ത പ്രദേശമായതിനാല്‍ വെള്ളം വേഗത്തില്‍ ഉയര്‍ന്നു. സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാനുള്ള ശ്രമത്തില്‍ അവിടെയുണ്ടായിരുന്ന നായ്ക്കളെ രക്ഷപ്പെടുത്തി. തുടര്‍ന്നു വെള്ളത്തിലൂടെ നടന്നു നീങ്ങുമ്പോഴാണു പാമ്പിന്റെ കടിയേറ്റത്.

കടിച്ചതു മൂര്‍ഖൻ പാമ്പാണെന്നു കരുതുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടിയ അദ്ദേഹം നിരീക്ഷണത്തിലാണ്. വെള്ളത്തില്‍ വച്ചു കടിയേറ്റതിനാല്‍ മാരകമല്ലെന്നാണു വിലയിരുത്തല്‍.

Exit mobile version