Site icon Malayalam News Live

ജനപ്രിയ സിനിമകളുടെ സംവിധായകന് വിട; ഷാഫി അന്തരിച്ചു

കൊച്ചി: മലയാള സിനിമയില്‍ ചിരിയുടെ പുതുവസന്തം വിരിയിച്ച സംവിധായകനും തിരക്കഥാകൃത്തുമായ ഷാഫി എന്ന എം.എച്ച്‌. റഷീദ് അന്തരിച്ചു.

57 വയസായിരുന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് ജനുവരി 16 മുതല്‍ എറണാകുളം ആസ്റ്റർ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 12.25 ഓടെയായിരുന്നു അന്ത്യം.

വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിറുത്തിയിരുന്നത്. തലച്ചോറില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

രാവിലെ 10 മുതല്‍ കലൂരില്‍ പൊതുദർശനം. സംസ്കാരം ഇന്ന് വെെകീട്ട് നാല് മണിക്ക് നടക്കും. ഭാര്യ: ഷാമില. മക്കള്‍: അലീമ, സല്‍മ.

Exit mobile version