Site icon Malayalam News Live

നടൻ ദിലീപ് ശങ്കറിന്റെ മരണം; ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: സിനിമ സീരിയല്‍ നടൻ ദിലീപ് ശങ്കറിന്റെ മരണം ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

കരള്‍ രോഗത്തെ തുടര്‍ന്നുള്ള രക്ത സ്രാവമോ, നിലത്ത് വീണുണ്ടായ ക്ഷതമോ ആകാമെന്നാണ് നിഗമനം.

മൃതദേഹം അഴുകിയതിനാല്‍ കെമിക്കല്‍ പരിശോധന ഫലം വന്നാല്‍ മാത്രമേ കൃത്യമായ കാരണം അറിയാൻ സാധിക്കുകയുള്ളു എന്നാണ് പൊലീസ് പറഞ്ഞത്.

ഞായറായഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരം ഹോട്ടല്‍ മുറിയില്‍ ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Exit mobile version