Site icon Malayalam News Live

വാഹനം വാങ്ങിയാല്‍ ഇനി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനായി നീണ്ട കാത്തിരിപ്പില്ല; സംസ്ഥാനത്ത് ഇനി മുതല്‍ ആര്‍സി ബുക്കും ഡിജിറ്റല്‍; പ്രിന്റിങ് മാർച്ച്‌ മുതല്‍ നിർത്തലാക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളുടെ ആർസി ബുക്കിന് പകരം ഇനി ഡിജിറ്റല്‍ ആർസി.

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റിങ് മാർച്ച്‌ മുതല്‍ നിർത്തലാക്കാൻ ഒരുങ്ങുകയാണ് ഗതാഗത വകുപ്പ്.
പകരം വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ആർസി പരിവാഹൻ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

വാഹനം വാങ്ങിയാല്‍ ഇനി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനായി നീണ്ട കാത്തിരിപ്പില്ല. രജിസ്ട്രേഷൻ പൂർത്തിയാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പരിവാഹൻ വെബ്സൈറ്റില്‍ നിന്നും ആർസി ഡൗണ്‍ ലോഡ് ചെയ്യാം എന്നതാണ് സവിശേഷത.

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റിംഗ് മാർച്ച്‌ മാസത്തോടെ നിർത്തലാക്കാനാണ് ഗതാഗത വകുപ്പ് ആലോചിക്കുന്നത്. ഇതോടെ ആർസി ബുക്ക് എന്നതില്‍ നിന്ന് ഡിജിറ്റല്‍ ആർസിയിലേക്ക് കേരളം മാറുകയാണ്. ഇതോടൊപ്പം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇനി ആധാർ അധിഷ്ഠിതമാകും.

Exit mobile version