Site icon Malayalam News Live

പാലുല്‍പ്പന്നങ്ങള്‍ ഒഴിവാക്കിയാല്‍ ശരീരത്തിന് എന്താകും സംഭവിക്കുക? അറിയാം വിശദമായി

കോട്ടയം: സ്വന്തം ഇഷ്ടപ്രകാരവും അല്ലാതെയും പലരും പാലും പാലുല്‍പ്പന്നങ്ങളും ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കാറുണ്ട്. ചില ആളുകളില്‍ പാലിന്റെ ഉപയോഗം മൂലം ദഹനപ്രശ്‌നങ്ങളുണ്ടാവുന്നതായി കാണാറുണ്ട്.

മറ്റു ചിലര്‍ ഡയറ്റിന്റെ ഭാഗമായും പാല്‍ ഒഴിവാക്കാറുണ്ട്. പാല്‍ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കിയാലുള്ള ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

പാലുല്‍പന്നങ്ങള്‍ ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

പാലുല്‍പന്നങ്ങള്‍ മുഖക്കുരു കൂടാൻ കാരണമാകും. ചർമത്തില്‍ എണ്ണമയം കൂടാൻ മറ്റ് ഘടകങ്ങള്‍ക്കു പുറമെ പാലുല്‍പന്നങ്ങളും കാരണമാകും.

പാലുല്‍പന്നങ്ങള്‍ കാത്സ്യത്തിന്റെ പ്രധാന ഉറവിടമാണ്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. പൂർണമായും ഇവയുടെ ഉപയോഗം നിർത്തുന്നത് പോഷകങ്ങളുടെ അഭാവം ഉണ്ടാകാൻ കാരണമാകും.

പാലുല്‍പന്നങ്ങള്‍ ദഹനപ്രശ്നങ്ങള്‍ അകറ്റാൻ സഹായിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാല്‍ ശരീരത്തിന് ലാക്ടോസ് വിഘടിപ്പിക്കാൻ കഴിയാതെ വരുമ്പോള്‍ വയറു കമ്പിക്കല്‍, ഗ്യാസ് തുടങ്ങിയവ വരും.

പാലും പാലുല്‍പന്നങ്ങളും ഒഴിവാക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വന്‍കുടലിലെ ഇൻഫ്ലമേഷൻ കുറയ്ക്കാനും വയറിളക്കം കുറയ്ക്കാനും വയറില്‍ ബ്ലോട്ടിങ്ങ് ഉണ്ടാകാതെയിരിക്കാനും സഹായിക്കും.

പാലുല്‍പന്നങ്ങള്‍ ഒഴിവാക്കുന്നത് ഗുരുതരമായ ഇൻഫ്ലമേഷൻ കുറയ്ക്കുകയും തൈറോയ്ഡ് റിസപ്റ്റർ കൗണ്ട് കുറയ്ക്കുകയും ചെയ്യും.

Exit mobile version