Site icon Malayalam News Live

ധുരന്ദർ 2 മാർച്ച് 19ന് തിയേറ്ററുകളിലെത്തും; അതിന് മുൻപ് ആദ്യ ഭാഗം റീ റിലീസിനൊരുങ്ങുന്നു

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. മികച്ച പ്രതികരണങ്ങൾ നേടി സിനിമ തിയേറ്ററിൽ നിന്ന് 1000 കോടിയ്ക്ക് മുകളിലാണ് നേടിയത്. സിനിമയുടെ രണ്ടാം ഭാഗം മാർച്ച് 19ന് റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ രണ്ടാം ഭാഗത്തിന് മുന്നേ ആദ്യ ഭാഗം ഒന്നുകൂടെ തിയേറ്ററിൽ എത്തുകയാണ്. ‘ധുരന്ദർ’ വെള്ളിയാഴ്ച ആഗോളതലത്തിൽ റീ റിലീസ് ചെയ്യുന്നു. ലോകമെമ്പാടുമുള്ള ഏകദേശം 500 സ്‌ക്രീനുകളിലായാണ് ചിത്രം റീ- റിലീസായെത്തുന്നത്. വ്യാഴാഴ്ച മുതൽ ഇന്ത്യയിലെ 250-ഓളം സ്‌ക്രീനുകളിലും വ്യാഴാഴ്ച മുതൽ വിദേശത്ത് 250 സ്‌ക്രീനുകളിലും ചിത്രം റീ- റിലീസ് ചെയ്യും. സിനിമ ഇതുവരെ കാണാത്തവർക്ക് സുവർണ അവസാനമാണ് ഇത്.

അതേസമയം,ധുരന്ദറിന്റെ രണ്ടാം ഭാഗത്തിന്റെ പെയ്ഡ് പ്രീമിയർ ഷോയുടെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങിയിരുന്നു. ഗംഭീര വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കാൻ പോകുന്നതെന്ന സൂചനകളാണ് ബുക്കിംഗ് ട്രെൻഡ് നൽകുന്നത്.400 മുതൽ 3100 രൂപ വരെയാണ് പല തിയേറ്ററുകളും ധുരന്ദർ 2 വിനായി ചാർജ് ചെയ്യുന്നത്. യഷ് ചിത്രം ടോക്സിക് റിലീസ് മാറ്റിയതിനാൽ 200 മുകളിൽ സ്ക്രീനുകൾ ധുരന്ദർ 2 വിന് കേരളത്തിൽ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. പിവിആർ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളുടെ ബുക്കിംഗ് ആണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

Exit mobile version