Site icon Malayalam News Live

‘എല്‍ഡിഎഫ് ഭരണം ജനങ്ങള്‍ മടുത്തു, അടുത്ത തവണ കേരളം യു ഡി എഫ് ഭരിക്കും’; നടൻ ധർമ്മ ജൻ ബോൾഗാട്ടി

കൊച്ചി: മലയാള സിനിമയിലെ ശ്രദ്ധേയ മുഖമാണ് ധർമജൻ ബോള്‍ഗാട്ടിയുടേത്. നടനും അവതാരകനും നിർമാതാവുമൊക്കെയായി മലയാള സിനിമയില്‍ തിളങ്ങിയ താരം കോണ്‍ഗ്രസ് അനുഭാവി കൂടിയാണ്.

കേരളത്തില്‍ ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകള്‍ ചൂട് പിടിക്കുന്നതിനിടെ അടുത്ത ഭരണം യുഡിഎഫിന് ലഭിക്കുമെന്ന് പറയുകയാണ് ധർമജൻ ബോള്‍ഗാട്ടി. എല്‍ഡിഎഫ് ഭരണം ജനങ്ങള്‍ മടുത്തുവെന്നും അതിന്റെ പ്രതിഫലനമാണ് തിരുവനന്തപുരം കോർപ്പറേഷനില്‍ ലഭിച്ചതെന്നും ധർമജൻ പറഞ്ഞു.

“അടുത്ത തവണ യുഡിഎഫ് ആയിരിക്കും ഭരിക്കുന്നത്. യുഎഫില്‍ മുഖ്യമന്ത്രി ആകാൻ വേണ്ടി ഒരുപാട് പേരുണ്ട്. എണ്ണം പറഞ്ഞ ടീമുകളുണ്ട്. അതിന് യോഗ്യരായവരെ ആ സമയത്ത് തീരുമാനിക്കും. പക്ഷേ മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യതയുള്ള ഒരുപാട് നേതാക്കള്‍ ഉണ്ട്. കോണ്‍ഗ്രസിന്റെ ആകയുള്ളൊരു പ്രശ്നമെന്ന് പറഞ്ഞാല്‍, സമയത്ത് തല്ല് പിടിക്കാതിരുന്നാല്‍ ഇപ്രാവശ്യം സുഖമായിട്ട് വിഡി സതീശൻ പറയുന്നത് പോലെ നല്ല ഭൂരിപക്ഷത്തില്‍ സീറ്റുകള്‍ നേടാൻ പറ്റും.

സമയത്തിന് തല്ല് പിടിക്കാതിരുന്നാല്‍ മതി”, എന്ന് ധർമജൻ പറഞ്ഞു.
“തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം പ്രതീക്ഷിച്ചത് തന്നെയാണ്. യുഡിഎഫ് മേല്‍ക്കൈ നേടുമെന്ന് ഉറപ്പായിരുന്നു. കാരണം എല്‍ഡിഎഫ് ഭരണം ആള്‍ക്കാർ വെറുത്ത് തുടങ്ങി. കേരളം മാറി മറിഞ്ഞ്, മാറി മറിഞ്ഞ് നില്‍ക്കുന്ന സമയത്ത് രണ്ട് തവണയും അവർ കയറി. ഇലക്ഷൻ സമയമാകുമ്പോള്‍ ഓരോ ഗിമ്മിക്കുകളുമായി വരും. പക്ഷേ ഇത്തവണ ജനം അത് സ്വീകരിക്കാൻ വഴിയില്ല.

ഇവരൊന്നും ചെയ്തില്ലെന്നതിന് തെളിവാണ് തിരുവനന്തപുരം കോർപ്പറേഷൻ ബിജെപിയുടെ കയ്യിലേക്ക് പോയത്. ഭരണം മടുത്തത് കൊണ്ടാണ് ആള്‍ക്കാർ ഒന്ന് മാറി ചിന്തിച്ചത്. മേയറുടെ അഹങ്കാരമൊക്കെ ജനങ്ങള്‍ നേരിട്ട് കണ്ടതാണ്. അവർക്ക് തിരിച്ചടി കിട്ടിയിട്ടുണ്ട് എന്നത് വ്യക്തമാണ്. സ്വന്തം പാർട്ടിക്കാർ തന്നെ പറഞ്ഞതാണ്. നമ്മള്‍ പറയേണ്ട ആവശ്യമെ ഇല്ല”, എന്നും ധർമജൻ കൂട്ടിച്ചേർത്തു.

Exit mobile version